Monday, August 24, 2015
Monday, August 10, 2015
Monday, June 8, 2015
GURUKULAM ANNIVERSARY NEWS IN KERALA KAUMUDI
Click on following link for Kaumudi news.
http://news.keralakaumudi.com/news.php?nid=4c62b53d1dcab9a36ab41f0959479745
സാരഥി കുവൈറ്റ് 'ഗുരുകുലം' വാര്ഷികാഘോഷം


കുവൈറ്റിലെ ശ്രീനാരായണീയരുടെസംഘടനയായ സാരഥി കുവൈറ്റിന്റെ കുട്ടികളുടെ കൂട്ടായ്മയായ ഗുരുകുലം വാര്ഷികം അഘോഷിച്ചു. ജൂണ്‍ 5 ന് സാല്മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റിസ്കൂളില് വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സെക്രട്ടറി ശ്രീ വിജയന് കാരായില്‍ ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.
ഗുരുകുലം പ്രസിഡന്റ് കുമാരി ആവണി സുന്ദരേശന്‍,സാരഥി പ്രസിഡന്റ് ശ്രീ കെ.സുരേഷ്,ജനറല്‍ സെക്രട്ടറി ശ്രീ പ്രീതിമോന്‍ വാലത്ത്,ട്രഷറര്‍ ശ്രീ സിജു സദാശിവന്‍,രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത്,സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ:അരവിന്ദാക്ഷന്‍,വനിതാ വേദി അദ്ധ്യക്ഷ ശ്രീമതി മിനി കിഷോര്‍,ഗുരുകുലം ചീഫ് കോഡിനേറ്റര്‍ ശ്രീ വിനീഷ് വിശ്വംഭരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുവൈറ്റിലെ വിവിധ എട്ട് കേന്ദ്രങ്ങളിലായി കഴിഞ്ഞ ഒരു വര്ഷക്കാലം നീണ്ടു നിന്ന മാതൃഭാഷാ,ഗുരുദേവ പഠന കളരിയില്‍ പങ്കാളികളായ കുട്ടികളുടെ വിവിധ കലാ പരിപാടികളും തുടര്ന്ന് അരങ്ങേറി.
Saturday, June 6, 2015
ഗുരുകുലം സാരഥി കുവൈറ്റിന്റെ കേന്ദ്ര സാരഥികൾ !!!!!!!!!!!!!!!!!
Friday, June 5, 2015
കുവൈറ്റിന്റെയും സാരഥി ഹവല്ലി യൂനിട്ടിന്റെയും അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയായ പാഠശാല യുടെ ഇതുവരെയുള്ള നാൾവഴികൾ !!!!!!!!!!!!!
30.10.2009ല്‍ സാരഥി കുവൈറ്റ്-ഹവല്ലി യൂണിറ്റ് 'പാഠശാല' എന്നഅനൌപചാരിക വിദ്യഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. സാല്‍മിയ സോപാനം ഹാളില്‍ വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങില്‍ സാരഥി പ്രസിഡന്റ് ശ്രീ. അഞ്ജലികുമാര്‍, സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ. അഡ്വ. അരവിന്ദാക്ഷന്‍, സാരഥി ജനറല്‍ സെക്രട്ടറി ശ്രീ. ശിവദാസ് മുല്ലശ്ശേരി, സാരഥി ട്രസ്റ്റ് സെക്രട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം തെളിച്ച് പാഠശാലയുടെ ഉദ്ഘടനകര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ് ശ്രീമതി. നിഷ അനൂപിന്‍റെ നേതൃത്തത്തില്‍ ആരംഭിച്ചു.
Wednesday, May 27, 2015
മുഖവുര!!!!!!!!!!!!!!!
സാരഥി കുവൈറ്റ് നടത്തിവരുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതി ആണ് ഗുരുകുലം .സാരഥി കുവൈറ്റിന്റെ പന്ത്രണ്ടു യൂണിറ്റുകളിൽ നിന്നുള്ള കുട്ടികളെ മലയാള ഭാഷ അഭ്യസിപ്പിക്കുക , ഗുരുദർശനങ്ങൽ പഠിപ്പിക്കുക , പൌരാണിക ഗ്രന്ധ ങ്ങളെ പ്പറ്റിയും , ആർഷ ഭാരത സംസ്കാരത്തെ പ്പറ്റിയും അവലോകനം കൊടുക്കുക , കുട്ടികളുടെ സർഗ്ഗവാസനകളെ പോഷിപ്പിക്കുക മുതലായവ ആണ് ലക്ഷ്യം . അതിലേക്ക് വിവിധ യൂണിറ്റുകളിൽ ആയി പ്രതിവാര ക്ലാസ്സുകൾ നടത്തിവരുന്നു .
ഗുരുകുലം ബ്ലോഗ് കൊണ്ടുദ്ധേശിക്കുന്ന ത് ഗുരുകുലത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ , കുട്ടികളുടെ സർഗ്ഗവാസനകൽ മുതലായവ പ്രേക്ഷക സമക്ഷം എത്തിക്കുക എന്നുള്ളതാണ് . ആയതിലേക്ക് ഗുരുകുലം വിദ്യാർത്ഥി കളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും കലാകാലത്ത് അപ്‌ലോഡ് ചെയ്യുവാൻ സാരഥി അംഗങ്ങളുടെ പരമാവധി സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.
NB: ബ്ലോഗ് സന്ദർശിക്കുമ്പോൾ വലതുവശത്ത് ഉള്ള സൈഡ് ബാറിൽ ടോപിക്സ് കണ്ടല്ലോ ? അതിനു താഴെയുള്ള ഓരോ വിഷയവും ക്ലിക്ക് ചെയ്‌താൽ മതി.
ശുഭപ്രതീക്ഷയോടെ ഈ ബ്ലോഗ് പ്രേക്ഷക സമക്ഷം സമർപ്പിക്കുന്നു .
Tuesday, May 26, 2015
Subscribe to:
Posts (Atom)