Showing posts with label അല്പം ചരിത്രം !!!!!. Show all posts
Showing posts with label അല്പം ചരിത്രം !!!!!. Show all posts

Friday, June 5, 2015

കുവൈറ്റിന്റെയും സാരഥി ഹവല്ലി യൂനിട്ടിന്റെയും അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയായ പാഠശാല യുടെ ഇതുവരെയുള്ള നാൾവഴികൾ !!!!!!!!!!!!!


30.10.2009ല്‍ സാരഥി കുവൈറ്റ്‌-ഹവല്ലി യൂണിറ്റ് 'പാഠശാല' എന്നഅനൌപചാരിക വിദ്യഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. സാല്‍മിയ സോപാനം ഹാളില്‍ വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങില്‍ സാരഥി പ്രസിഡന്‍റ് ശ്രീ. അഞ്ജലികുമാര്‍, സാരഥി ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ. അഡ്വ. അരവിന്ദാക്ഷന്‍, സാരഥി ജനറല്‍ സെക്രട്ടറി ശ്രീ. ശിവദാസ്‌ മുല്ലശ്ശേരി, സാരഥി ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം തെളിച്ച് പാഠശാലയുടെ ഉദ്ഘടനകര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ്‌ ശ്രീമതി. നിഷ അനൂപിന്‍റെ നേതൃത്തത്തില്‍ ആരംഭിച്ചു.