Showing posts with label About Gurukulam. Show all posts
Showing posts with label About Gurukulam. Show all posts

Wednesday, May 27, 2015

മുഖവുര!!!!!!!!!!!!!!!

സാരഥി കുവൈറ്റ്‌ നടത്തിവരുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതി ആണ് ഗുരുകുലം .സാരഥി കുവൈറ്റിന്റെ പന്ത്രണ്ടു യൂണിറ്റുകളിൽ നിന്നുള്ള കുട്ടികളെ മലയാള ഭാഷ അഭ്യസിപ്പിക്കുക , ഗുരുദർശനങ്ങൽ പഠിപ്പിക്കുക , പൌരാണിക ഗ്രന്ധ ങ്ങളെ പ്പറ്റിയും , ആർഷ ഭാരത സംസ്കാരത്തെ പ്പറ്റിയും  അവലോകനം കൊടുക്കുക , കുട്ടികളുടെ സർഗ്ഗവാസനകളെ പോഷിപ്പിക്കുക മുതലായവ ആണ് ലക്ഷ്യം . അതിലേക്ക് വിവിധ യൂണിറ്റുകളിൽ ആയി പ്രതിവാര ക്ലാസ്സുകൾ നടത്തിവരുന്നു .
ഗുരുകുലം ബ്ലോഗ് കൊണ്ടുദ്ധേശിക്കുന്ന ത്‌  ഗുരുകുലത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ , കുട്ടികളുടെ സർഗ്ഗവാസനകൽ മുതലായവ പ്രേക്ഷക സമക്ഷം എത്തിക്കുക എന്നുള്ളതാണ് . ആയതിലേക്ക് ഗുരുകുലം വിദ്യാർത്ഥി കളുമായി  ബന്ധപ്പെട്ട എല്ലാകാര്യങ്ങളും കലാകാലത്ത് അപ്‌ലോഡ്‌ ചെയ്യുവാൻ  സാരഥി അംഗങ്ങളുടെ പരമാവധി  സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.
NB: ബ്ലോഗ്‌ സന്ദർശിക്കുമ്പോൾ വലതുവശത്ത് ഉള്ള സൈഡ് ബാറിൽ ടോപിക്സ് കണ്ടല്ലോ ? അതിനു താഴെയുള്ള ഓരോ വിഷയവും ക്ലിക്ക് ചെയ്‌താൽ മതി.
ശുഭപ്രതീക്ഷയോടെ ഈ ബ്ലോഗ്‌ പ്രേക്ഷക സമക്ഷം സമർപ്പിക്കുന്നു .