Click on following link for Kaumudi news.
http://news.keralakaumudi.com/news.php?nid=4c62b53d1dcab9a36ab41f0959479745
സാരഥി കുവൈറ്റ് 'ഗുരുകുലം' വാര്‍ഷികാഘോഷം


കുവൈറ്റിലെ ശ്രീനാരായണീയരുടെസംഘടനയായ സാരഥി കുവൈറ്റിന്റെ കുട്ടികളുടെ കൂട്ടായ്മയായ ഗുരുകുലം വാര്‍ഷികം അഘോഷിച്ചു. ജൂണ്‍ 5 ന് സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റിസ്കൂളില് വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സെക്രട്ടറി ശ്രീ വിജയന് കാരായില്‍ ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.
ഗുരുകുലം പ്രസിഡന്റ് കുമാരി ആവണി സുന്ദരേശന്,സാരഥി പ്രസിഡന്റ് ശ്രീ കെ.സുരേഷ്,ജനറല്‍ സെക്രട്ടറി ശ്രീ പ്രീതിമോന്‍ വാലത്ത്,ട്രഷറര്‍ ശ്രീ സിജു സദാശിവന്,രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത്,സാരഥി ട്രസ്റ്റ് ചെയര്മാന് അഡ്വ:അരവിന്ദാക്ഷന്,വനിതാ വേദി അദ്ധ്യക്ഷ ശ്രീമതി മിനി കിഷോര്‍,ഗുരുകുലം ചീഫ് കോഡിനേറ്റര്‍ ശ്രീ വിനീഷ് വിശ്വംഭരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുവൈറ്റിലെ വിവിധ എട്ട് കേന്ദ്രങ്ങളിലായി കഴിഞ്ഞ ഒരു വര്‍ഷക്കാലം നീണ്ടു നിന്ന മാതൃഭാഷാ,ഗുരുദേവ പഠന കളരിയില്‍ പങ്കാളികളായ കുട്ടികളുടെ വിവിധ കലാ പരിപാടികളും തുടര്‍ന്ന് അരങ്ങേറി.